സെപ്റ്റംബർ 28 ന് നടക്കുന്ന ലോക പേവിഷ ദിനാചരണത്തിന്റെ ഭാഗമായി ഇൻഡ്യൻ വെറ്ററിനറി അസോസിയേഷൻ ആലപ്പുഴ യൂണിറ്റിൻ്റെ ആഭമുഖ്യത്തിൽ മൃഗസംരക്ഷണ വകുപ്പ്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ, വിവിധ സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ വിവിധ പരിപാടികൾ ജില്ലയിൽ നടപ്പിലാക്കുന്നു. അതിൻ്റെ ഭാഗമായി അരുമമൃഗങ്ങൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവെപ്പ്, ലൈസൻസിംഗ്, എന്നിവയുടെ ആവശ്യകത പൊതുജനങ്ങളെ അറിയിക്കുന്നതിനായി സെപ്റ്റംബർ 18 ന് ബീച്ച് റൺ ആലപ്പുഴയിൽ നടത്തും.
2km റണ്ണിൽ അരുമമൃഗങ്ങളെയും പങ്കെടുപ്പിക്കാമെന്ന പ്രത്യേകതയും ഉണ്ട്.
ലൈസൻസുള്ളതും തുടലുള്ളതുമായ അരുമ മൃഗങ്ങളെ ജഡ്ജിംഗ് കമ്മിറ്റി യുടെ അംഗീകാരതോടെ യാണ് ഇതിനു അനുവദിക്കുക.
© IVA kerala 2025 All Rights Reserved. Powered by Iva