2024 വർഷത്തെ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കൊല്ലം ജില്ലാ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും 2024 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ജനുവരി 27 ന് പകൽ 11 ന് കൊല്ലം വെറ്റ്സ് വില്ലയിൽ വെച്ച് നടന്നു. ഡോ. പ്രിയ എസ് (പ്രസിഡൻ്റ്), ഡോ. അഫ്സൽ എസ് (സെക്രട്ടറി), ഡോ. ശരത് ബാബു (ട്രഷറർ) എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി ഡോ. ബി അരവിന്ദ് , ഡോ. കിരൺ ബാബു, ഡോ. മാധുരി ജി, ഡോ. ആര്യ സുലോചനൻ ഡോ. ഫ്രഡ്ഡി കെ സാം എന്നിവർക്ക് മുതിർന്ന അംഗം ഡോ. കെ. ജി. ഉണ്ണിത്താൻ സത്യവാചകം ചൊല്ലിക്കൊ ടുത്തു. കേരള സ്റ്റേറ്റ് വെറ്ററിനറി കൌൺസിൽ രജിസ്ട്രാർ ഡോ. കെ. അജിലാസ്റ്റ് 2024 വർഷത്തെ IVA ജില്ലാ പ്രവർത്തനങ്ങളുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. അദ്യ മെമ്പർഷിപ്പ് മുതിർന്ന വെറ്റ് ഡോ. കെ ജി ഉണ്ണിത്താൻ സെക്രട്ടറി ഡോ. അഫ്സലിൽ നിന്നും സ്വീകരിച്ചു. കൊല്ലം ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. അജിത് എ എൽ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഷൈൻ കുമാർ, സീനിയർ വെറ്റ്സ് ഫോറം പ്രതിനിധി ഡോ. മാത്യു ജേക്കബ്, കെ. വി. എസ്. എ. പ്രസിഡന്റ് ഡോ. അജിത് പി എന്നിവർ ചടങ്ങിന് ആശംസ നേർന്നു. കൊല്ലം യൂണിറ്റ് എക്സിക്യൂട്ടിവ് മെമ്പർ ഡോ. മാധുരി ജി. ചടങ്ങിന് നന്ദി പറഞ്ഞു . തുടർന്ന് കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ സീനിയർ വെറ്ററിനറി സർജൻ ഡോ. ഷീജ, വെറ്ററിനറി സർജൻ ഡോ. കിരൺ ബാബു എന്നിവരുടെ നേതൃത്വത്തിൽ clinical management of emergency cases എന്ന വിഷയത്തിൽ ക്ലാസുകൾ നടന്നു.
11/02/24...
Indian Veterinary Association, Kollam Unit conducted a one day trip to Arippa on 11-02-2024 Sunday. Arippa, The spectacular wooded highlands of westernghats located at holy land of Kulathupuzha. This place rejunate our soul,mind and body with its mesmerizing serene nature. The journey started from kottiyam LMTC at 7 AM and reached arippa at 10 AM. After breakfast, Dr. B Aravind, Dr. Annie, Dr. Anantha Krishnan, Dr. Ajith A L and Dr. Shinekumar shared their professional experiences. Cultural programme by team Vetrhythms gave mesmerising moments to the entire team. Followed by lunch we went to a natural pool and spent the evening with lots of fun. By 6 pm we returned from arippa with good memories. IVA kollam unit is thankful to Dr. Nizam and Dr. Binu D. S. for the necessary arrangements. Also taking this opportunity to thank each and everyone, who have supported for the success of this programme.
6/03/24...
ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കൊല്ലം യൂണിറ്റിലെ വനിതാ വെറ്ററിനറി ഡോക്ടർമാർ Lady Vets Day 2024 ന്റെ ഭാഗമായി കരിക്കോട് മഹിളാ മന്ദിരത്തിലെ അന്തേവാസികൾക്കു TOUCH OF HOPE എന്ന് നാമകരണം ചെയ്ത പരിപാടിയുടെ ഭാഗമായി 6/03/24 ന് സാനിറ്ററി നാപ്കിൻസ് യൂണിറ്റ് പ്രസിഡന്റ് ഡോ. പ്രിയയുടെ നേതൃത്വത്തിൽ സൂപ്രന്റ് മായക്ക് കൈമാറി. ചടങ്ങിൽ ഡോ ആനി മേരി, ഡോ ഗീതാറാണി, ഡോ രശ്മി ആർ എന്നിവർ പങ്കെടുത്തു. പരിപാടി വിജയമാക്കാൻ സഹായിച്ച എല്ലാവർക്കും ഈ അവസരത്തിൽ നന്ദി രേഖപ്പെടുത്തുന്നു.
7/03/24....
ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കൊല്ലം യൂണിറ്റിന്റെ നേതൃത്വത്തിൽ ഡോ വി രമ, ഡോ സി പി അനന്ത കൃഷ്ണൻ എന്നിവരെ ആദരിച്ചു. മികച്ച ക്ഷീര സഹകാരികക്കുള്ള ജില്ലാതല അവാർഡ് ജേതാവായ ഡോ രമ മുൻ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആയിരുന്നു. ഡോ. സി. പി. അനന്ത കൃഷ്ണൻ, ക്ഷീരകർഷകരുടെ സുഹൃത്തും,സംരക്ഷകനും, മാർഗദർശിയുമായി തിളങ്ങുക മാത്രമല്ല, ഭരണപരമായ നേതൃ സ്ഥാനത്തും തൻ്റേതായ കയ്യൊപ്പ് ചാർത്തി മൃഗസംരക്ഷണ വകുപ്പിൽ DAHO സ്ഥാനത്തുനിന്നും 29/02/24 ന് വിരമിച്ചു. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കൊല്ലം യൂണിറ്റ് പ്രസിഡന്റ് ഡോ. പ്രിയ ചടങ്ങിന്റെ അദ്ധ്യക്ഷയായി. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ അനിൽ കുമാർ, ചീഫ് വെറ്ററിനറി ഓഫീസർ ഷൈൻ കുമാർ, ഡോ പ്രദീപ് കുമാർ, ഡോ ഗീതാറാണി എന്നിവർ സംസാരിച്ചു. ആദരസൂചകമായി ഇരുവർക്കും പൊന്നാടയും ഫലകവും കൈമാറി. കൊല്ലം യൂണിറ്റ് 11/02/24 ന് സംഘടിപ്പിച്ച അരിപ്പയിലേക്കുള്ള ഉല്ലാസയാത്ര വിജയമാക്കാൻ മുന്നിൽ നിന്ന് പ്രവർത്തിച്ച ഡോ എം എ നിസാമിനെയും ഡോ ബിനു ഡി എസി നെയും യൂണിറ്റ് അഭിനന്ദിച്ചു. ചടങ്ങിന് ഡോ അഫ്സൽ സ്വാഗതവും ഡോ ശരത് ബാബു നന്ദിയും പ്രകാശിപ്പിച്ചു. പരിപാടി വിജയമാക്കാൻ സഹായിച്ച എല്ലാവർക്കും ഈ അവസരത്തിൽ നന്ദി രേഖപ്പെടുത്തുന്നു.
© IVA kerala 2025 All Rights Reserved. Powered by Iva